യുവതികളെ ഗർഭിണികളാക്കാൻ പുരുഷൻമാരെ ആവശ്യമുണ്ട്, പരസ്യത്തിൽ കുടുങ്ങിയത് നിരവധി പേർ

0 0
Read Time:2 Minute, 34 Second

ഇന്ന് നിരവധി തട്ടിപ്പുകൾ നമ്മള്‍ കണ്ടുവരുന്നുണ്ട്.

എപ്പോഴാണ് എങ്ങനെയാണ് പറ്റിക്കപ്പെടുക എന്ന കാര്യത്തില്‍ യാതൊരു ഉറപ്പും ഇല്ലാത്ത കാലതത്താണ് നമ്മൾ ഓരോരുത്തരും കഴിയുന്നത്.

കണ്ണടച്ച്‌ തുറക്കുന്ന നേരം മതി കയ്യിലെ കാശ് പോവാൻ.

എത്ര സൂക്ഷിച്ചു എന്ന് പറഞ്ഞാലും ചിലപ്പോള്‍ അറിയാതെ നമ്മളും ഈ പറ്റിക്കപ്പെടലിന്റെ ഇരകളായി മാറിയേക്കാം.

വിവിധ ആപ്പുകളുടെ പേരിലും മറ്റും തട്ടിപ്പ് നടത്തുന്നവരുണ്ട്.

അങ്ങനെ പണം പോയി ആത്മഹത്യ ചെയ്തവർ തന്നെയുണ്ട് ഒരുപാട്.

അടുത്തിടെ അതുപോലെ ഒരു തട്ടിപ്പ് നടത്തിയ രണ്ട് യുവാക്കളെ ഹരിയാനയില്‍ അറസ്റ്റ് ചെയ്തു.

തട്ടിപ്പ് പരസ്യങ്ങള്‍ നല്‍കി ആളുകളെ പറ്റിക്കാൻ ശ്രമിച്ചതിനാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്.

എന്തായിരുന്നു ആ പരസ്യം എന്നല്ലേ? യുവതികളെ ഗർഭിണികളാക്കാൻ പുരുഷന്മാരെ ആവശ്യമുണ്ട് എന്നായിരുന്നു പരസ്യം.

അജാസ്, ഇർഷാന്ത് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

കുട്ടികളെ വേണം എന്ന് ആഗ്രഹമുള്ള സ്ത്രീകള്‍ക്ക് കുട്ടികള്‍ ജനിക്കുന്നതിനായി അവരെ ഗർഭിണികളാക്കാൻ പുരുഷന്മാരെ ആവശ്യമുണ്ട് എന്നായിരുന്നു ഇവർ വിവിധ സോഷ്യല്‍ മീഡിയകളില്‍ പരസ്യം നല്‍കിയത്.

ഗർഭിണിയാക്കേണ്ടുന്ന സ്ത്രീകളുടേത് എന്ന് പറഞ്ഞ് ചില സ്ത്രീകളുടെ ചിത്രങ്ങളും പരസ്യത്തിനൊപ്പം നല്‍കിയിരുന്നു.

ഈ പരസ്യത്തില്‍ ചിലർ വീണുപോവുകയും ചെയ്തു.

അങ്ങനെ വിളിച്ചയാളോട് ആദ്യം രജിസ്ട്രേഷൻ ഫീസും പിന്നെ ഫയല്‍ ചെയ്യാനും മറ്റുമായി എന്നു പറഞ്ഞും പണം കൈക്കലാക്കുകയായിരുന്നു. ശേഷം ഇവരെ ബ്ലോക്ക് ചെയ്തു.

പിന്നാലെയാണ് പരാതിയുമായി ആളുകള്‍ രംഗത്ത് വന്നത്.

നാല് വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുകളും നിരവധി വ്യാജ പരസ്യങ്ങളും അന്വേഷണത്തില്‍ പോലീസ് കണ്ടെത്തി.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts