മദ്യപിച്ചെത്തിയ സംഘം യൂട്യൂബറെയും ക്യാമറാമാനെയും ആക്രമിച്ചു

0 0
Read Time:1 Minute, 2 Second

ചെന്നൈ : മദ്യപിച്ചെത്തിയ സംഘം ചെന്നൈ റിച്ചി സ്ട്രീറ്റിൽ യൂട്യൂബറെയും സുഹൃത്തിനെയും ആക്രമിച്ചു.

റിച്ചി സ്ട്രീറ്റിലെ ഇലക്ട്രോണിക്സ് ഉത്‌പന്നങ്ങളുടെ വിഡിയോ ചിത്രീകരിക്കുന്നതിനിടെയാണ് യൂട്യൂബറെയും ക്യാമറാമാനെയും സമീപത്തെ ഓട്ടോറിക്ഷയിൽ മദ്യപിച്ചുകൊണ്ടിരുന്നവർ മർദിച്ചത്.

മദ്യപിക്കുന്നത് ക്യാമറയിൽ പകർത്തിയെന്ന്‌ സംശയിച്ചായിരുന്നു ആക്രമണം. മദ്യപസംഘം യൂട്യൂബറെ പിടിച്ചുതളളുകയും ക്യാമറ തട്ടിയെടുക്കുകയും ചെയ്തശേഷം രണ്ടുപേരെയും മർദിക്കുകയായിരുന്നു.

യൂട്യൂബറും സുഹൃത്തും സ്ഥലത്തുനിന്ന് ഓടിരക്ഷപ്പെട്ടു. പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts