Read Time:48 Second
ചെന്നൈ : ജലവിഭവ മന്ത്രിയും ഡി.എം.കെ. മുതിർന്ന നേതാവുമായ ദുരൈമുരുഗനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വിക്രവാണ്ടി ഉപതിരഞ്ഞെടുപ്പിൽ ഡി.എം.കെ.യുടെ വിജയമാഘോഷിക്കാൻ പാർട്ടി ആസ്ഥാനമായ അണ്ണാഅറിവാളയത്തിൽ എത്തിയപ്പോൾ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.
പ്രാഥമിക ചികിത്സ നൽകിയ ശേഷം മകനും എം.പി.യുമായ കതിർ ആനന്ദ് അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചു.
ദുരൈമുരുഗന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.