ചെന്നൈ : നീറ്റ് പരീക്ഷയിൽ തമിഴ്നാട് സർക്കാരിന്റെ നിലപാടിനെ അനുകൂലിച്ച് ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് കത്തയച്ചു. നീറ്റ് പരീക്ഷ ഉന്നതവിദ്യാഭ്യാസരംഗത്തെ പാളിച്ചകൾ തുറന്നുകാട്ടിയെന്ന് രാഹുൽ അഭിപ്രായപ്പെട്ടു.
നീറ്റ് പരീക്ഷ ഗ്രാമീണ വിദ്യാർഥികൾക്ക് തുല്യ അവസരം നഷ്ടമാക്കി. നികുതിദായകരുടെ പണത്തിൽ പ്രവർത്തിക്കുന്ന സർക്കാരിന് മെഡിക്കൽ കോളേജുകളിൽ സമ്പന്നർക്ക് മാത്രം പ്രവേശനം ലഭിക്കുന്നത് തടയാൻ കൂട്ടായ കടമയുണ്ടെന്നും രാഹുൽ പറഞ്ഞു.
പൊതു മെഡിക്കൽവിദ്യാഭ്യാസ സമ്പ്രദായം കെട്ടിപ്പടുക്കുന്നതിൽ മുൻപന്തിയിലുള്ള സംസ്ഥാനമാണ് തമിഴ്നാട്. അതിനെ ദുർബലപ്പെടുത്താനുള്ള ഏതൊരു ശ്രമവും തടയണം. പാർശ്വവത്കരിക്കപ്പെട്ട വിദ്യാർഥികളുടെ നീതിക്ക് വേണ്ടിയാണ് കോൺഗ്രസ് പോരാടുന്നത്. 24 ലക്ഷം വിദ്യാർഥികൾക്ക് ഉടൻ നീതി ലഭിക്കണം -കത്തിൽ രാഹുൽ വ്യക്തമാക്കി.