Read Time:36 Second
ചെന്നൈ : ഓടിരക്ഷപ്പെടാൻ ശ്രമിക്കുന്ന റൗഡികളെ പിടികൂടണമെങ്കിൽ പോലീസിന് വെടിവെക്കേണ്ടിവരുമെന്ന് തമിഴ്നാട് നിയമമന്ത്രി എസ്. രഘുപതി അഭിപ്രായപ്പെട്ടു.
ബി.എസ്.പി. നേതാവിനെ വെട്ടിക്കൊന്നകേസിലെ പ്രതികളിലൊരാൾ പോലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടതിനെക്കുറിച്ചുള്ള വിമർശനങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.