നഗരത്തിലെ രണ്ട് സ്കൂളുകൾക്ക് ബോംബ് ഭീഷണി

0 0
Read Time:1 Minute, 7 Second

ചെന്നൈ : നഗരത്തിലെ രണ്ട് സ്കൂളുകൾക്ക് ബോംബ് ഭീഷണി. രാജ അണ്ണാമലൈപുരം എം.ആർ.സി. നഗറിലെ ചെട്ടിനാട് വിദ്യാശ്രമം സ്കൂൾ, മൈലാപൂരിലെ വിദ്യാമന്ദിർ സ്കൂൾ എന്നിവയ്ക്കാണ് ഇ-മെയിൽ വഴി ബോംബ് ഭീഷണി വന്നത്.

ബോംബ് സ്ക്വാഡും പോലീസും എത്തി സ്കൂളുകളിലെ ക്ലാസ് മുറികളും പരിസരവുംപരിശോധിച്ചു. ബോംബുകളോ സ്ഫോടക വസ്തുക്കളോ കണ്ടെത്താനായില്ല.

സംഭവത്തിൽ പോലീസ് കേസെടുത്തു. ഇ-മെയിൽ അയച്ചയാളെ കണ്ടെത്താനുള്ള നടപടികൾ പോലീസ് ആരംഭിച്ചിട്ടുണ്ട്.

അടുത്തിടെ, ഏഴ് തവണ ചെന്നൈ വിമാനത്താവളത്തിന് ബോംബ് ഭീഷണി മുഴക്കി ഫോണുകളും ഇ-മെയിലുകളും വന്നിരുന്നു. വിമാനത്താവളത്തിന് ഭീഷണിമുഴക്കിയ സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്തിരുന്നു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts