ചെന്നൈ : വാണിയമ്പാടിക്ക് സമീപം സ്കൂൾ ക്ലാസ് മുറിയിൽ മയക്കുമരുന്ന് ഉപയോഗിച്ചതിന് ഏഴ് വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്തു .
തിരുപ്പത്തൂർ ജില്ലയിലെ വാണിയമ്പാടി, ആമ്പൂർ, തിരുപ്പത്തൂർ, ജോലാർപേട്ട്, പരിസര ഗ്രാമങ്ങൾ എന്നിവിടങ്ങളിൽ വൻതോതിൽ മയക്കുമരുന്ന് വിൽപന നടത്തുന്നതായി പൊതുജനങ്ങളും രാഷ്ട്രീയ പാർട്ടികളും ജില്ലാ ഭരണകൂടത്തിന് പരാതി നൽകിയിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടികളെ മയക്കുമരുന്ന് ഉപയോഗിക്കുന്ന നിലയിൽ കണ്ടെത്തിയത്.
ഈ സാഹചര്യത്തിൽ വാണിയമ്പാടിക്ക് സമീപം ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂൾ ക്ലാസ് മുറിയിൽ വിദ്യാർഥികളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ അധ്യാപകൻ ബാഗ് പരിശോധിച്ചു.
അപ്പോൾ കഞ്ചാവ് പോലെയുള്ള പദാർത്ഥം അടങ്ങിയ ഒരു ചെറിയ വെള്ള സഞ്ചി ബാഗിൽ നിന്നും കണ്ടെത്തിയിരുന്നു. ടീച്ചർ അത് പിടിച്ചെടുത്തു.
ക്ലാസ് മുറിയിൽ ഉപയോഗിച്ചതിന് 7 വിദ്യാർത്ഥികളെ ഒരാഴ്ചത്തേക്ക് സ്കൂളിൽ നിന്ന് സസ്പെൻഡ് ചെയ്തു. ഇതു സംബന്ധിച്ച് വാണിയമ്പാടി താലൂക്ക് പോലീസ് അന്വേഷണം നടത്തിവരികയാണ്.