ടൊവിനോ തോമസ് നായകനായെത്തുന്ന ‘അജയന്റെ രണ്ടാം മോഷണ’ത്തിന്റെ റിലീസ് തടഞ്ഞ് എറണാകുളം പ്രിൻസിപ്പല് കോടതി.
സാമ്പത്തിക ക്രമക്കേട് ചൂണ്ടിക്കാട്ടി എറണാകുളം സ്വദേശി ഡോ. വിനീത് നല്കിയ പരാതിയെ തുടർന്നാണ് റിലീസ് തടഞ്ഞത്.
യു ജി എം പ്രൊഡക്ഷൻസിനെതിരെ നല്കിയ പരാതിയിലാണ് വിധി.
തന്റെ കയ്യില് നിന്നും 3.20 കോടി രൂപ വാങ്ങിയെന്നും ചിത്രത്തിന്റെ ഉടമസ്ഥാവകാശം രഹസ്യമായി കൈമാറിയെന്നുമാണ് വിനീത് പറയുന്നത്.
പരാതിയെ തുടർന്ന് ചിത്രത്തിന്റെ ഒ.ടി.ടി, സാറ്റലൈറ്റ് റിലീസുകള്ക്കും വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ്.
ചിത്രം ഓണം റിലീസായി സെപ്റ്റംബർ 2-നാണ് തിയേറ്ററുകളില് എത്താനിരുന്നത്.
ജിതിൻ ലാല് സംവിധാനം ചെയ്ത ചിത്രത്തില് ഇരട്ട വേഷത്തിലാണ് ടൊവിനോ എത്തുന്നത്.
ടൊവിനോയ്ക്കൊപ്പം കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി, രോഹിണി, ഹരീഷ് ഉത്തമന്, നിസ്താര് സേഠ്, ജഗദിഷ്, പ്രമോദ് ഷെട്ടി, അജു വര്ഗീസ്, സുധീഷ് തുടങ്ങി നിരവധി താരങ്ങളും ചിത്രത്തില് വേഷമിടുന്നുണ്ട്.