Read Time:38 Second
ചെന്നൈ : കർണാടകയിൽ കാവേരി നദിയുടെ ഉദ്ഭവപ്രദേശങ്ങളിൽ കനത്തമഴ പെയ്യുന്നതിനാൽ മേട്ടൂർ അണക്കെട്ടിലേക്കുള്ള ഒഴുക്ക് വർധിച്ചു.
കർണാടകയിൽ കാവേരിയുടെ വൃഷ്ടി പ്രദേശത്ത് സ്ഥിതിചെയ്യുന്ന കൃഷ്ണരാജസാഗർ അണക്കെട്ട്, കബനി അണക്കെട്ട് എന്നിവയിൽനിന്ന് തുറന്നുവിടുന്ന വെള്ളത്തിന്റെ അളവ് കൂടി.
122 അടി ഉയരമുള്ള കൃഷ്ണരാജസാഗർ അണക്കെട്ടിൽ 118 അടി വെള്ളമുണ്ട്.