ഡൽഹി: ഈ മാസം 26 മുതൽ പാരിസിൽ ആരംഭിക്കുന്ന ഒളിംപിക്സ് പോരാട്ടത്തിനൊരുങ്ങുന്ന ഇന്ത്യൻ ടീമിനായി ബിസിസിഐയുടെ വമ്പൻ പ്രഖ്യാപനം.
ഒളിംപിക്സിനൊരുങ്ങുന്ന ടീമിനു ബിസിസിഐ എട്ടരക്കോടി സംഭാവന നൽകും.
ഇന്ത്യൻ ഒളിംപിക് അസോസിയേഷനാണ് (ഐഒസി) തുക കൈമാറുകയെന്നു ബിസിസിഐ സെക്രട്ടറി ജയ് ഷാ വ്യക്തമാക്കി.
എക്സിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
https://x.com/JayShah/status/1815010269715972178?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1815010269715972178%7Ctwgr%5E097d86b91d329095276bcd987020b3a144c9d5ac%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.samakalikamalayalam.com%2Fkaayikam-sports%2F2024%2FJul%2F21%2Fbcci-to-provide-rs-85-crore-to-ioa-for-paris-olympics
2024 പാരിസ് ഒളിംപിക്സിൽ ഇന്ത്യയ്ക്കായി കളിക്കാനിറങ്ങുന്ന നമ്മുടെ അത്ലറ്റുകളെ പിന്തുണയ്ക്കുന്നതിൽ ബിസിസിഐ അഭിമാനിക്കുന്നു.
ടീമിനു വേണ്ടി ഇന്ത്യൻ ഒളിംപിക് അസോസിയേഷനു ഞങ്ങൾ എട്ടരക്കോടി രൂപ നൽകുന്നു. എല്ലാ താരങ്ങൾക്കും ആശംസകൾ.
ഇന്ത്യയുടെ അഭിമാന നേട്ടത്തിലേക്ക് ഉയർത്താൻ സാധിക്കട്ടെ. ജയ് ഹിന്ദ്- പോസ്റ്റിൽ വ്യക്തമാക്കി.
117 അംഗ സംഘമാണ് ഇത്തവണ പാരിസിൽ ഇന്ത്യക്കായി മാറ്റുരയ്ക്കുന്നത്.
ട്രാക്കിലും ഫീൽഡിലുമായി 70 പുരുഷ താരങ്ങളും 47 വനിതാ താരങ്ങളുമാണ് മാറ്റുരയ്ക്കാനിറങ്ങുന്നത്.
ഈ മാസം 26നാണ് ഒളിംപിക്സിനു തുടക്കമാകുന്നത്. ഇന്ത്യൻ സമയം വൈകീട്ട് 7.30 മുതലാണ് ഉദ്ഘാടന പരിപാടികൾ.