കേന്ദ്ര ബജറ്റ് ചൊവ്വാഴ്ച: സംസ്ഥാനത്തിന് വേണ്ട ആവശ്യപട്ടികയുമായി സ്റ്റാലിൻ

0 0
Read Time:1 Minute, 19 Second

ചെന്നൈ : കേന്ദ്ര ബജറ്റ് ചൊവ്വാഴ്ച പാർലമെന്ററിൽ അവതരിപ്പിക്കാനൊരുങ്ങുമ്പോൾ തമിഴ്‌നാടിന്റെ ആവശ്യങ്ങളുടെ പട്ടികയുമായി മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ.

ബജറ്റിൽ ഉൾപ്പെടുത്തേണ്ട സംസ്ഥാനത്തിന്റെ പ്രധാനാവശ്യങ്ങൾ സാമൂഹികമാധ്യമമായ എക്സിലൂടെയാണ് സ്റ്റാലിൻ മുന്നോട്ടുവെച്ചത്.

ചെന്നൈ മെട്രോ റെയിൽ പദ്ധതിയ്ക്ക് കഴിഞ്ഞമൂന്നുവർഷമായി കേന്ദ്രവിഹിതം ലഭിച്ചിട്ടില്ല. ഇത് അനുവദിക്കണം.

താംബരം-ചെങ്കൽപ്പേട്ട് അതിവേഗ ആകാശപാത, കോയമ്പത്തൂർ, മധുര മെട്രോ റെയിൽ എന്നിവയ്ക്ക് അനുമതിനൽകണമെന്നും സ്റ്റാലിൻ ആവശ്യപ്പെട്ടു.

തമിഴ്‌നാട്ടിൽ നടത്തുമെന്നുപ്രഖ്യാപിച്ചിരിക്കുന്ന റെയിൽവേ പദ്ധതികൾക്ക് ആവശ്യമായ പണം ഉടൻ അനുവദിക്കണം, കേന്ദ്ര ഭവനനിർമാണ പദ്ധതികൾക്കുള്ള തുക വർധിപ്പിക്കണമെന്നും സ്റ്റാലിൻ കൂട്ടിച്ചേർത്തു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts