ചെന്നൈ : പിതൃത്വത്തിൽ സംശയിച്ച് അരിയല്ലൂരിൽ ഒരു വയസ്സുകാരിയെ മുത്തശ്ശി കൊലപ്പെടുത്തി.
അരിയല്ലൂർ കോട്ടക്കാട് സ്വദേശികളായ രാജയുടെയും സന്ധ്യയുടെയും മകൾ കൃതികയെയാണ് രാജയുടെ അമ്മ വിരുദമ്മാൾ (60) കൊലപ്പെടുത്തിയത്.
സന്ധ്യ കഴിഞ്ഞദിവസം പാലുവാങ്ങുന്നതിനായി കടയിൽ പോയി തിരികെ വീട്ടിലെത്തിയപ്പോൾ കുട്ടിയെ മയങ്ങിവീണനിലയിൽ കണ്ടെത്തുകയായിരുന്നു.
ഉടൻ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ഇതിനകം മരണം സംഭവിച്ചിരുന്നു.സംഭവത്തിൽ പോലീസ് അന്വേഷണം നടത്തിയപ്പോഴാണ് മുത്തശ്ശിയായ വിരുദമ്മാളാണ് കൊലനടത്തിയതെന്ന് തെളിഞ്ഞത്.
പോലീസ് ചോദ്യം ചെയ്യലിൽ തനിക്ക് വിരുദമ്മാളിനെ സംശയമുണ്ടെന്ന് സന്ധ്യ പറഞ്ഞിരുന്നു. കൃതിക തന്റെ മകൻ രാജയുടേതല്ലെന്നും അതിനാലാണ് കൊല നടത്തിയതെന്നും വിരുദമ്മാൾ പറഞ്ഞു.
ശ്വാസംമുട്ടിച്ചാണ് കൊല നടത്തിയത്. രാജ സിങ്കപ്പൂരിൽ ജോലി ചെയ്യുകയാണ്. രാജയ്ക്കും സന്ധ്യയ്ക്കും രണ്ട് വയസ്സുള്ള മകനുമുണ്ട്.