Read Time:1 Minute, 6 Second
ചെന്നൈ : നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് അച്ഛനും മകളുമടക്കം കുടുംബത്തിലെ മൂന്ന് പേർ മരിച്ചു.
കരൂർ ജില്ലയിലെ അരവാക്കുറിച്ചിയിൽ തിങ്കളാഴ്ച പുലർച്ച നടന്ന അപകടത്തിൽ ഈറോഡ് സ്വദേശി കൃഷ്ണകുമാർ (40), മകൾ കെ.വരുണ (10), ഭാര്യാമാതാവ് ഇന്ദിരാണി (67) എന്നിവരാണ് മരിച്ചത്.
കൃഷ്ണകുമാറിന്റെ ഭാര്യ മോഹനയെയും മകൻ സുദർശനനെയും പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തിരുച്ചെന്തൂർ മുരുകൻ ക്ഷേത്രത്തിൽ ദർശനം നടത്തി മടങ്ങുന്നതിനിടെയാണ് അപകടം .
കരൂർ-മധുര ദേശീയപാതയിൽ അരവാക്കുറിച്ചി ആണ്ടിപട്ടിക്കോട്ടയിൽ എത്തിയപ്പോഴാണ് കാർ നിയന്ത്രണംവിട്ട് റോഡിന് സമീപമുള്ള മരത്തിലിടിച്ചത്. മൂവരും അപകടസ്ഥലത്ത് തന്നെ മരിച്ചു.