Read Time:1 Minute, 18 Second
ചെന്നൈ : തമിഴ്നാട്ടിൽ വിഷമദ്യമരണങ്ങൾ ഒഴിവാക്കാൻ കള്ളുവിൽപ്പന വീണ്ടും ആരംഭിച്ചുകൂടേയെന്ന് മദ്രാസ് ഹൈക്കോടതി ചോദിച്ചു.
റേഷൻകടകൾ, സൂപ്പർമാർക്കറ്റുകൾ വഴി മദ്യം വിൽക്കണമെന്നാവശ്യപ്പെട്ട് സോഫ്റ്റ്വേർ എൻജിനിയറായ എസ്. മുരളിധരൻ നൽകിയ പൊതുതാത്പര്യഹർജികൾ പരിഗണിക്കവെയാണ് ചോദ്യമുന്നയിച്ചത്.
കേസ് സംബന്ധിച്ച് സർക്കാർ 28-നുമുൻപ് വിശദീകരണംനൽകണമെന്നും കോടതി നിർദേശിച്ചു. ടാസ്മാക്ന്റെ കടകളിലൂടെ വിൽപ്പനനടത്തുന്ന മദ്യത്തിന് കൂടുതൽവില ഈടാക്കുന്നെന്നും വില ടാസ്മാക് കടകളിൽ പ്രദർശിപ്പിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.
തുടർന്നാണ് ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് ഡി. കൃഷ്ണകുമാർ, ജസ്റ്റിസ് കെ. കുമരേശ് ബാബു എന്നിവരടങ്ങിയ ബെഞ്ച് കള്ളുവിൽപ്പന പുനരാരംഭിച്ചുകൂടേയെന്ന് ചോദിച്ചത്. കേസ് 29-ന് വീണ്ടും പരിഗണിക്കും.