0
0
Read Time:1 Minute, 11 Second
ചെന്നൈ : അറസ്റ്റിൽനിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പോലീസിന്റെ വെടിയേറ്റ് പരിക്കേറ്റ റൗഡിയുടെ കാൽ മുറിച്ചുമാറ്റി.
കൊലക്കേസ് പ്രതിയായ കലൈപുലി രാജ എന്നയാളുടെ വലതുകാലാണ് മുറിച്ചുമാറ്റിയത്.
തിരുച്ചിറപ്പള്ളിയിൽവെച്ച് ഇൻസ്പെക്ടറെ അരിവാളുകൊണ്ട് ആക്രമിച്ചശേഷം രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് രാജയ്ക്ക് വെടിയേറ്റത്.
കൂട്ടാളിയെയും അഞ്ചുപേരെയും കൊലപ്പെടുത്തിയെന്നാണ് രാജയ്ക്കെതിരേയുള്ള കുറ്റം.
തിരുച്ചിറപ്പള്ളി പോലീസ് സൂപ്രണ്ട് വരുൺ കുമാറിന്റെ ഉത്തരവിനെത്തുടർന്ന് രാജയെ പിടികൂടാൻ ശ്രമിക്കുകയായിരുന്നു പോലിസ് സംഘം.
ലാൽഗുഡി ആശുപത്രിയിൽവെച്ചാണ് രാജയുടെ വലതുകാൽ മുറിച്ചുമാറ്റിയത്.