Read Time:1 Minute, 26 Second
ചെന്നൈ : പുതുച്ചേരി ലാസ്പെട്ടിൽ അവശനിലയിൽ കണ്ടെത്തിയ മലയാളിയെ കേരള പോലീസിനു കൈമാറി.
പോണ്ടിച്ചേരി കേരളസമാജം പ്രവർത്തകരുടെ സമയോചിത ഇടപെടലിനെത്തുടർന്നാണ് കൊല്ലം മുഖത്തല സ്വദേശി എം.ആർ. മണിയെന്ന രാമചന്ദ്രനെ കോഴിക്കോട് വെള്ളയിൽ സ്റ്റേഷനിലെ സീനിയർ പോലീസ് ഓഫീസർമാരെത്തിയാണ് കൊണ്ടുപോയത്.
കോഴിക്കോട്ടുനിന്ന് തീവണ്ടിയിൽ 14-ന് പുതുച്ചേരിയിലെത്തിയ രാമചന്ദ്രനെ ഇവർ ‘ബഡ്സ് ഓഫ് ഹെവൻ’ എന്ന വയോധികകേന്ദ്രത്തിലേക്കു മാറ്റി.
തുടർന്ന് കൊട്ടാരക്കര, കൊല്ലം പോലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ടെങ്കിലും ബന്ധുക്കൾ ഏറ്റെടുക്കാൻ തയ്യാറല്ലായിരുന്നു. ഭാര്യയുടെ മരണശേഷം കോഴിക്കോടുള്ള വയോജനമന്ദിരത്തിൽ താമസിക്കുകയായിരുന്നു.
അവിടെനിന്ന് കാണാതായതിനെത്തുടർന്ന് വെള്ളയിൽ പോലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് പോണ്ടിച്ചേരി കേരള സമാജം പ്രവർത്തകരുമായി ബന്ധപ്പെടുന്നത്.