Read Time:1 Minute, 8 Second
ചെന്നൈ : ആയുധങ്ങളുമായി മൂന്നു കോളേജ് വിദ്യാർഥികളെ പാരീസ് കോർണറിൽ പോലീസ് അറസ്റ്റ് ചെയ്തു.
നഗരത്തിലെ പ്രസിഡൻസി കോളേജ് വിദ്യാർഥികളാണ് പിടിയിലായത്.
മൂന്നാം വർഷ ബിരുദവിദ്യാർഥികളായ സാമുവേൽ, ശ്രീകാന്ത് എന്നിവരും രണ്ടാംവർഷ ബിരുദവിദ്യാർഥിയായ ലോകേഷുമാണ് പിടിയിലായത്.
ഇവരിൽനിന്ന് അഞ്ച് കത്തികൾ കണ്ടെടുത്തു. പിടിയിലായ മൂന്നു പേരും പച്ചൈയ്യപ്പാസ് കോളേജിലെ വിദ്യാർഥികളുമായി ഏറ്റുമുട്ടിയിരുന്നു.
ഏറ്റുമുട്ടലിൽ പ്രസിഡൻസി കോളേജിലെ വിദ്യാർഥികൾക്ക് പരിക്കേറ്റിരുന്നു.
പച്ചൈയ്യപ്പാസ് കോളേജിലെ വിദ്യാർഥികളെ ആക്രമിക്കുകയെന്ന ലക്ഷ്യത്തോടെയാണ് മൂന്നുപേരും ആയുധങ്ങളുമായി ചുറ്റിയതെന്നും പോലീസ് പറഞ്ഞു.