വിമുക്തഭടനെ ട്രാക്ടർകൊണ്ട് ഇടിച്ചിട്ടശേഷം വെട്ടിക്കൊന്നു

0 0
Read Time:1 Minute, 45 Second

ചെന്നൈ: രാജപാളയത്ത് വിമുക്തഭടനെ ട്രാക്ടർകൊണ്ട് ഇടിച്ചിട്ടശേഷം വെട്ടിക്കൊലപ്പെടുത്തി. കുരുച്ചിയാർപട്ടി സ്വദേശി പൊന്നുച്ചാമി(36)യാണ് മരിച്ചത്.

കൊലപാതകംനടത്തിയ മീനാക്ഷിപുരം സ്വദേശികളായ തങ്കവേൽ, രാമനാഥൻ, ഇരുളപ്പൻ, മുനീശ്വരൻ എന്നിവർ ഒളിവിലാണ്. കഴിഞ്ഞദിവസം വൈകീട്ട് ഗോപാലപുരത്ത്‌ താമസിക്കുന്ന സുഹൃത്തിനെക്കണ്ട് ബൈക്കിൽമടങ്ങുമ്പോൾ ഒരുട്രാക്ടർ പൊന്നുച്ചാമിയെ ഇടിച്ചിട്ടു. മറ്റൊരുസംഘമെത്തി അരിവാളുകൊണ്ട് വെട്ടി.

പൊന്നുച്ചാമി സംഭവസ്ഥലത്തുതന്നെ മരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി രാജപാളയം സർക്കാർ ആശുപത്രിയിലേക്കുമാറ്റി. സ്വത്തുതർക്കമാണ് കൊലപാതകത്തിന്‌ കാരണമെന്നാണ് പ്രാഥമിക നിഗമനം.

ഏഴുവർഷംമുൻപ്‌ പട്ടാളത്തിൽനിന്ന്‌ മടങ്ങിയെത്തിയശേഷം മറ്റൊരുപണിക്കുംപോകാതെ പൊന്നുച്ചാമി മദ്യപിച്ചുനടക്കുകയായിരുന്നു. ഇതേത്തുടർന്ന്, നാലുമക്കളുമായി ഭാര്യ മുത്തുലക്ഷ്മി പിണങ്ങിപ്പോയി.

പൊന്നുച്ചാമിക്ക് ധാരാളം കുടുംബസ്വത്തുണ്ടായിരുന്നെന്നും ഇതിന്റെപേരിൽ ബന്ധുക്കളുമായി നിരന്തരം വഴക്കുണ്ടാവാറുണ്ടെന്നും പോലീസ് പറഞ്ഞു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts