Read Time:48 Second
ചെന്നൈ : പൂനമല്ലിയിൽ നിന്ന് നിർദിഷ്ട പരന്തൂർ വിമാനത്താവളത്തിലേക്ക് നിർമിക്കുന്ന മെട്രോ റെയിൽ സർവീസിനായുള്ള വിശദ പദ്ധതി റിപ്പോർട്ട്(ഡി.പി.ആർ) തയ്യാറാക്കാൻ തീരുമാനിച്ചു.
ഇതിനായി സ്വകാര്യ കമ്പനിക്ക് 1.74 കോടി ചെലവിൽ കരാർ നൽകി. ഈ വർഷം നവംബറിൽ റിപ്പോർട്ട് തയ്യാറാക്കുമെന്നും ചെന്നൈ മെട്രോ റെയിൽവേ അധികൃതർ അറിയിച്ചു.
പൂനമല്ലിയിൽനിന്ന് പരന്തൂരിലേക്ക് 46.63 കിലോമീറ്റർ ദൂരത്തിലാണ് മെട്രോ റെയിൽ നിർമിക്കുക.