Read Time:1 Minute, 0 Second
ചെന്നൈ : നടൻ വിജയ്യുടെ നേതൃത്വത്തിലുള്ള തമിഴക വെട്രി കഴകത്തിന്റെ (ടി.വി.കെ.) ആദ്യ പൊതുസമ്മേളനം സേലത്ത് നടക്കും. തിരുച്ചിറപ്പള്ളിയിൽ നടത്താനാണ് നേരത്തേ നിശ്ചയിച്ചിരുന്നത്.
കഴിഞ്ഞദിവസം സേലം നാലക്കൽപ്പട്ടിയിലുള്ള സ്ഥലം ടി.വി.കെ. ജനറൽ സെക്രട്ടറി ബുസി ആനന്ദ് സന്ദർശിച്ചിരുന്നു. എന്നാൽ, ഇതേ സ്ഥലത്ത് തന്നെയായിരിക്കുമോ സമ്മേളനമെന്ന് സ്ഥിരീകരിച്ചിട്ടില്ല. തീയതിയും വെളിപ്പെടുത്തിയിട്ടില്ല.
തമിഴ്നാട്ടിൽ പാർട്ടികളുടെ ഭാഗ്യസ്ഥലമായിട്ടാണ് സേലം അറിയപ്പെടുന്നത്. മിക്ക പാർട്ടികളും തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കുന്നത് ഇവിടെനിന്നാണ്.