വയനാട് ദുരന്തത്തിൽ മരണം 276 ആയി; 240 ലേറെ പേരെ കാണാനില്ല

0 0
Read Time:2 Minute, 2 Second

കല്‍പ്പറ്റ: വയനാട്ടിലെ മുണ്ടക്കൈയിലുണ്ടായ ഉരുള്‍പൊട്ടലില്‍ മരണം 276 ആയി.

ഇരുന്നൂറ്റി നാല്‍പ്പതിലേറെ പേരെ കാണാനില്ല. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് സൂചന.

ചെളിനിറഞ്ഞ വീടുകളില്‍ ഇനിയും ആളുകള്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് സംശയിക്കപ്പെടുന്നത്.

തിരച്ചില്‍ മൂന്നാം ദിവസം രാവിലെ ആരംഭിച്ചു.

തിരച്ചിലിനായി കരസേനയും നാവിക സേനയും കോസ്റ്റ് ഗാര്‍ഡും രംഗത്തുണ്ട്. രക്ഷാപ്രവര്‍ത്തകര്‍ കണ്ടെടുത്ത മൃതദേഹങ്ങളില്‍ പലതും തിരിച്ചറിയാന്‍ പറ്റാത്ത നിലയിലാണുള്ളത്.

നൂറോളം പേരെ മാത്രമാണ് ഇതുവരെ തിരിച്ചറിയാന്‍ കഴിഞ്ഞത്. ചാലിയാറില്‍ നിന്ന് 127 മൃതദേഹങ്ങളാണ് ലഭിച്ചത്.

ഗുരുതരമായി പരിക്കേറ്റ നിരവധി പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. 82 ദുരിതാശ്വാസ ക്യാമ്പുകളില്‍ 8304 പേരാണ് കഴിയുന്നത്.

കനത്ത മഴയെയും പുഴയിലെ കുത്തൊഴുക്കിനെയും വകവെക്കാതെ രാത്രി വൈകിയും സൈന്യം മുണ്ടക്കൈയിലേക്ക് ബെയ്‌ലി പാലം നിര്‍മ്മാണം തുടരുകയാണ്.

ഉച്ചയ്ക്ക് മുമ്പായി പാലം നിര്‍മാണം പൂര്‍ത്തിയാക്കാനാകുമെന്ന് സൈന്യം പ്രതീക്ഷ പ്രകടിപ്പിച്ചു. 24 ടണ്‍ ഭാരം വഹിക്കാന്‍ ശേഷിയുള്ളതാണ് പാലം.

പാലം പണി പൂര്‍ത്തിയായാല്‍ കൂടുതല്‍ ഉപകരണങ്ങളെത്തിച്ച് രക്ഷാപ്രവര്‍ത്തനം കൂടുതല്‍ ഊര്‍ജ്ജിതമാക്കാന്‍ കഴിയുമെന്നാണ് വിലയിരുത്തപ്പെടുന്നത്.sa

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts