ചെന്നൈ മെട്രോ യാത്രക്കാരുടെ എണ്ണത്തിൽ വൻവർധനവ്

0 0
Read Time:1 Minute, 3 Second

ചെന്നൈ : ചെന്നൈ മെട്രോ തീവണ്ടി സർവീസിൽ യാത്രക്കാരുടെ എണ്ണത്തിൽ വൻവർധനവ്. ജൂലായ് മാസത്തിൽ 95,35,019 പേരാണ് മെട്രോ തീവണ്ടികളിൽ യാത്രനടത്തിയത്.

ജൂൺമാസത്തെ അപേക്ഷിച്ച് 11,01,182 പേരാണ് കൂടുതൽ യാത്രചെയ്തത്. മെട്രോ തീവണ്ടിസർവീസ് ആരംഭിച്ചതിനുശേഷം ഇത്രയേറെപ്പേർ സഞ്ചരിച്ചത് ഇതാദ്യമാണെന്ന് മെട്രോ റെയിൽ അധികൃതർ അറിയിച്ചു.

ജൂലായ് മാസത്തിൽ ഏറ്റവുംകൂടുതൽ പേർ 11-ാം തീയതിയാണ്. 3,50,545 പേരാണ് അന്ന് യാത്രചെയ്തത്. ജനുവരിയിൽ 84,63,384, ഫെബ്രുവരിയിൽ 86,15,008, മാർച്ചിൽ 86,82,457, ഏപ്രിലിൽ 80,87,712, മേയിൽ 84,21,072, ജൂൺ മാസത്തിൽ 84,33,837 എന്നിങ്ങനെയാണ് യാത്രചെയ്തവരുടെ എണ്ണം.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts