Read Time:51 Second
ചെന്നൈ : നഗരത്തിലെ വെള്ളക്കെട്ടിനെ പ്രതിരോധിക്കാനുള്ള നടപടികൾക്കായി കേന്ദ്രസർക്കാർ 150 കോടിരൂപ അനുവദിച്ചു.
വെള്ളപ്പൊക്കനിവാരണ പ്രവർത്തനത്തിനുള്ള ആദ്യഗഡുവാണിത്.
നഗരത്തിലെ മഴവെള്ളം സമീപത്തെ തടാകങ്ങളിലേക്ക് ഒഴുക്കിവിട്ട് വെള്ളക്കെട്ടിന് പരിഹാരം കാണുകയാണ് ലക്ഷ്യം.
അതുപോലെ മഴവെള്ളം ഒഴുകിപ്പോകാനുള്ള കനാലുകൾ നിർമിക്കുകയും നഗരത്തിൽ നിലവിലുള്ള എട്ടു തടാകങ്ങൾ നവീകരിക്കുകയും ചെയ്യും.
ഇതേ ആവശ്യത്തിന് കേന്ദ്രസർക്കാർ കഴിഞ്ഞവർഷം 500 കോടിരൂപ അനുവദിച്ചിരുന്നു.