ചെന്നൈ : ഒരു മാസത്തിനുള്ളിൽ പോലീസ് ഉന്നതതലത്തിൽ വീണ്ടും അഴിച്ചുപണി. വിഗ്രഹക്കടത്ത് തടയാനുള്ള വിഭാഗത്തിന്റെ ഡി.ജി.പി. ശൈലേഷ് കുമാറിനെ തമിഴ്നാട് ഹൗസിങ് കോർപ്പറേഷന്റെ ചെയർമാൻ ആൻഡ് മനേജിങ് ഡയറക്ടറായി നിയമിച്ചു.
വിഗ്രഹക്കടത്ത് തടയാനുള്ള ഡി.ജി.പി.യുടെ ചുമതല ഇതേ അന്വേഷണ വിഭാഗത്തിലുള്ള ഐ.ജി. ഡോ. ആർ. ദിനകരനെ ഏൽപ്പിച്ചു.
ഡി.ജി.പി. ഓഫീസിൽ ക്രമസമാധാന പാലനത്തിന്റെ ഐ.ജി.യായി പ്രവർത്തിക്കുകയായിരുന്ന സെന്തിൽ കുമാറിന്റെ വെസ്റ്റ് സോൺ ഐ.ജി.യായി നിയമിച്ചു.
വെസ്റ്റ് സോൺ ഐ.ജി.യായിരുന്നു ഭുവനേശ്വരിയെ സ്പെഷ്യൽ ഡി.ജി.പി.യായി നിയമിച്ചു.
ഡി.ജി.പി.ഓഫീസിൽ സ്പെഷ്യൽ ഐ.ജി.യായി പ്രവർത്തിക്കുകയായിരുന്ന രൂപേഷ് കുമാർ മീണയെ തിരുനെൽവേലി സിറ്റി പോലീസ് കമ്മിഷണറായി നിയമിച്ചു.
സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്റെ ഐ.ജി.യായ ഡോ. മഹേന്ദ്ര കുമാറിനെ സോഷ്യൽ ജസ്റ്റിസ് ആൻഡ് ഹ്യൂമൺ റൈറ്റ്സ് ഐ.ജി.യായി നിയമിച്ചു.
ഐ.ജി, ഡി.ഐ.ജി, എസ്.പി. തലത്തിൽ പ്രവർത്തിക്കുന്നവർ ഉൾപ്പെടെയുള്ള 17 പേർക്കാണ് സ്ഥലംമാറ്റം.