Read Time:1 Minute, 5 Second
ചെന്നൈ : കഴിഞ്ഞമാസം കൊല്ലപ്പെട്ട ബി.എസ്.പി. നേതാവ് ആംസ്ട്രോങ്ങിന്റെ കുടുംബത്തിന് വധഭീഷണി.
ഫോണിൽ ലഭിച്ച വധഭീഷണിയെത്തുടർന്ന് പോലീസ് ഒരാളെ പിടികൂടി ചോദ്യംചെയ്യുകയാണ്.
അയനാവരത്ത് താമസിക്കുന്ന ആംസ്ട്രോങ്ങിന്റെ ഭാര്യയ്ക്കും കുടുംബാംഗങ്ങൾക്കും പോലീസ് സംരക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്.
ആംസ്ട്രോങ്ങിന്റെ കൊലയുമായി ബന്ധപ്പെട്ട് ഇതുവരെ 18 പേരെ അറസ്റ്റ് ചെയ്തിരുന്നു. ഇവരിൽ കസ്റ്റഡിയിൽനിന്ന് രക്ഷപ്പെടാൻ ശ്രമിച്ച തിരുവെങ്കിടം പോലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിരുന്നു.
തിരുവെങ്കിടത്തിന്റെ ബന്ധുക്കളാണ് ഭീഷണി മുഴക്കിയിരിക്കുന്നതെന്ന് പോലീസ് സംശയിക്കുന്നു.