Read Time:1 Minute, 13 Second
ചെന്നൈ : കിണർ വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് രണ്ട് പേർ മരിച്ചു.
തൂത്തുക്കുടി തലമുത്തുനഗറിൽ നടന്ന സംഭവത്തിൽ ഗണേശൻ (60), മാരിമുത്തു (36) എന്നിവരാണ് മരിച്ചത്. ഗണേശന്റെ വീട്ടിലെ കിണർ വൃത്തിയാക്കുന്നതിനിടെയാണ് അപകടം നടന്നത്.
കിണറ്റിൽനിന്ന് ദുർഗന്ധം വമിച്ചതിനെത്തുടർന്നാണ് ഗണേശനും മാരിമുത്തുവും ചേർന്ന് വൃത്തിയാക്കാൻ തീരുമാനിച്ചത്.
കിണറ്റിൽ ഇറങ്ങിയ ഗണേശന് തിരിച്ചു കയറാൻ സാധിക്കാതെ വന്നതോടെ മാരിമുത്തുവും ഇറങ്ങുകയായിരുന്നു.
എന്നാൽ, ഇയാളും മയങ്ങി വീണു. ഇവരെ രക്ഷിക്കാൻ രണ്ട് പേർ കൂടി ഇറങ്ങിയെങ്കിലും അവർക്കും ശ്വാസംമുട്ടൽ അനുഭവപ്പെട്ടു.
ഇവരെ രക്ഷിച്ചുവെങ്കിലും ഗണേശനും മാരിമുത്തുവും കിണറ്റിനുള്ളിലെ വിഷവാതകം ശ്വസിച്ച് മരിക്കുകയായിരുന്നു.