Read Time:1 Minute, 18 Second
കമല് ഹാസന് നായകനാക്കി ശങ്കര് സംവിധാനം ചെയ്ത ഇന്ത്യന് 2 ഒടിടി റിലീസിന്.
നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം തിയറ്ററിലെത്തുന്നത്.
ഓഗസ്റ്റ് 9 ന് ചിത്രം സ്ട്രീമിങ് ആരംഭിക്കും. നെറ്റ്ഫ്ളിക്സ് തന്നെയാണ് ഇതുസംബന്ധിച്ച് വാര്ത്തകള് പുറത്തുവിട്ടത്.
തമിഴ്, തെലുങ്ക്, മലയാളം കന്നഡ ഭാഷകളിലായിരിക്കും ചിത്രം എത്തുക.
അതിനിടെ ഒടിടി ഡീലുമായി ബന്ധപ്പെട്ട് ചിത്രത്തിന്റെ നിര്മാതാക്കളായ ലൈക പ്രൊഡക്ഷന്സും നെറ്റ്ഫ്ളികിസും തമ്മില് തകര്ക്കം നിലനില്ക്കുന്നതായി വാര്ത്തകള് വന്നിരുന്നു.
വന് തുകയ്ക്കാണ് ചിത്രത്തിന്റെ ഒടിടി റൈറ്റ് നെറ്റ്ഫ്ളിക്സ് വാങ്ങിയത്.
തിയറ്ററില് വിചാരിച്ച മുന്നേറ്റം നടത്താന് ചിത്രത്തിന് ആകാതിരുന്നതോടെ നെറ്റ്ഫ്ളിക്സ് പണം തിരിച്ചുചോദിച്ചു എന്നായിരുന്നു വാര്ത്തകള്.