Read Time:48 Second
പുതുച്ചേരി : പുതുച്ചേരി ലെഫ്റ്റനന്റ് ഗവർണറായി കെ. കൈലാസ്നാഥ് ബുധനാഴ്ച രാവിലെ സ്ഥാനമേൽക്കും.
ചൊവ്വാഴ്ച പുതുച്ചേരിയിലെത്തിയ അദ്ദേഹത്തെ മുഖ്യമന്ത്രി എൻ.രംഗസാമി, സ്പീക്കർ ആർ. സെൽവം, എന്നിവർ ചേർന്ന് സ്വീകരിച്ചു.
ഗുജറാത്ത് മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന കൈലാസ്നാഥിനെ ലെഫ്റ്റനന്റ് ഗവർണറായി നിയമിച്ചുകൊണ്ട് ജൂൺ 28-നാണ് രാഷ്ട്രപതി വിജ്ഞാപനം പുറപ്പെടുവിച്ചത്.
വടകര വില്യാപ്പള്ളി സ്വദേശിയാണ്.