ചെന്നൈയില്‍ 800 കിലോ പഴകിയ ഇറച്ചി പിടികൂടി

0 0
Read Time:1 Minute, 23 Second

ചെന്നൈ: ചെന്നൈ സെനായ് നഗര്‍ മേഖലയിലെ കടകളില്‍ അഴുകിയ ഇറച്ചി വിതരണം ചെയ്യുന്നതായി ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് വിവരം ലഭിച്ചു.

അതിന്റെ അടിസ്ഥാനത്തില്‍ ചെന്നൈ ജില്ലാ ഭക്ഷ്യസുരക്ഷാ വകുപ്പിലെ ഉദ്യോഗസ്ഥന്‍ സതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ സെനായ് സിറ്റിയിലെ അരുണാചലം സ്ട്രീറ്റില്‍ ശക്തിവേലിന്റെ ഉടമസ്ഥതയിലുള്ള വീട്ടില്‍ അപ്രതീക്ഷിത റെയ്ഡ് നടത്തി.

അവിടെ് ബീഫ് ചീഞ്ഞളിഞ്ഞ നിലയില്‍ പെട്ടികളില്‍ സൂക്ഷിച്ചിരുന്നതായും മാംസത്തില്‍ ഉറുമ്പും ഈച്ചയും നിറഞ്ഞതായും കണ്ടെത്തി.

തുടര്‍ന്ന് ഇവരില്‍ നിന്ന് സാമ്പിളുകള്‍ ശേഖരിച്ച് വെറ്ററിനറി കോളേജിലേക്ക് പരിശോധനയ്ക്ക് അയച്ചു. കൂടാതെ 800 കിലോ അഴുകിയ മാംസം പിടിച്ചെടുത്ത് നശിപ്പിക്കാന്‍ ചെന്നൈ കോര്‍പ്പറേഷനു കൈമാറി.

കൂടാതെ 28 കടകളില്‍ ബീഫ് പാകം ചെയ്യുന്നത് തടയാന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts