വിനേഷിന്റെ അപ്പീലിലെ വിധിക്കായി ഇനിയും കാത്തിരിക്കണം; വിധി നീട്ടി കായിക കോടതി

0 0
Read Time:1 Minute, 22 Second

പാരിസ്: പാരിസ്: ഗുസ്തി താരം വിനേഷ് ഫോഗട്ട് നല്‍കിയ അപ്പീലില്‍ വിധി പറയുന്നത് നാളേയ്ക്ക് മാറ്റി രാജ്യാന്തര കായിക കോടതി.

നാളെ ഇന്ത്യന്‍ സമയം രാത്രി 9.30നാണ് വിധി പറയുന്നത്. ഭാര പരിശോധനയില്‍ 100 ഗ്രാം അധികം വന്നതിനെത്തുടര്‍ന്ന് ഒളിംപിക്‌സ് ഫൈനലില്‍ നിന്നു അയോഗ്യയാക്കിയതിനെതിരെയാണ് താരം അപ്പീല്‍ നല്‍കിയത്.

വെള്ളി മെഡലിന് അര്‍ഹതയുണ്ടെന്ന് കാണിച്ചാണ് വിനേഷ് അന്താരാഷ്ട്ര കായിക കോടതിയെ സമീപിച്ചത്. 50 കിലോഗ്രാം ഗുസ്തിയിലാണ് വിനേഷ് ഫോഗട്ട് മത്സരിച്ചത്.

ഭാര പരിശോധനയില്‍ 100 ഗ്രാം അധികമായതിനെത്തുടര്‍ന്ന് വിനേഷിനെ അയോഗ്യയാക്കുകയായിരുന്നു.

മുതിര്‍ന്ന അഭിഭാഷകരായ ഹരീഷ് സാല്‍വെ, വിദുഷ്പത് സിംഘാനിയ എന്നിവരാണ് വിനേഷ് ഫോഗട്ടിന് വേണ്ടി ഹാജരായത്.

യുണൈറ്റഡ് വേള്‍ഡ് റെസ്ലിങ്, ഇന്റര്‍നാഷണല്‍ ഒളിംപിക് കമ്മിറ്റി, ഐഒഎ എന്നിവരുടേയും വാദം കോടതി കേട്ടു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts