Read Time:43 Second
ചെന്നൈ : ടെലിവിഷൻ താരം വി.ജെ. ചിത്രയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ ഭർത്താവുൾപ്പെടെ ഏഴുപേരെ തിരുവള്ളൂരിലെ അതിവേഗകോടതി വെറുതേവിട്ടു.
ചിത്രയുടെ മരണം കൊലപാതകമാണെന്നതിനോ പ്രതികൾക്ക് മരണത്തിൽ പങ്കുണ്ടെന്നതിനോ തെളിവില്ലെന്ന് കോടതി വ്യക്തമാക്കി.
കഴിഞ്ഞ ഡിസംബർ ഏഴിനാണ് ചിത്രയെ ഹോട്ടൽ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
ഭർത്താവ് ഹേമന്ത് ഉൾപ്പെടെ ഏഴുപേരെ കേസിൽ അറസ്റ്റുചെയ്തിരുന്നു.