പ്ലസ്ടു വിദ്യാർഥികൾ തമ്മിൽ സംഘർഷം; രണ്ട് പേർക്ക് പരിക്ക്

0 0
Read Time:52 Second

ചെന്നൈ : തൂത്തുക്കുടിയിലുള്ള പ്ലസ്ടു വിദ്യാർഥികൾ തമ്മിലുണ്ടായ സംഘർഷത്തിൽ രണ്ട് വിദ്യാർഥികൾക്ക് പരിക്ക്.

സംഭവത്തിൽ 12 വിദ്യാർഥികൾക്ക് എതിരേ പോലീസ് കേസെടുത്തു. സ്കൂളിൽ സംഘംതിരിഞ്ഞു ഏറ്റുമുട്ടിയിരുന്ന ഒരുകൂട്ടം വിദ്യാർഥികൾ കഴിഞ്ഞദിവസം ട്യൂഷൻ ക്ലാസ് കഴിഞ്ഞുമടങ്ങിയ എതിർസംഘത്തിലെ വിദ്യാർഥികളെ ആക്രമിക്കുകയായിരുന്നു.

പരിക്കേറ്റ വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇപ്പോൾ നടന്ന സംഘർഷത്തിൽ ജാതിപ്രശ്നമില്ലെന്നാണ് പോലീസ് പറയുന്നത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts