തമിഴ്‌നാട്ടിലെ നാഗപട്ടണത്തു നിന്ന് ശ്രീലങ്കയിലേക്കുള്ള കപ്പൽ സർവീസ് 16 മുതൽ

0 0
Read Time:2 Minute, 15 Second

ചെന്നൈ : തമിഴ്‌നാട്ടിലെ നാഗപട്ടണത്തു നിന്ന് ശ്രീലങ്കയിലെ കാങ്കേശൻതുറയിലേക്കുള്ള കപ്പൽ സർവീസ് 16-ന് പുനരാരംഭിക്കും. റിസർവേഷൻ ചൊവ്വാഴ്ച തുടങ്ങുമെന്ന് സർവീസ് നടത്തുന്ന ഇൻഡ് ശ്രീ ഫെറി സർവീസ് തിങ്കളാഴ്ച അറിയിച്ചു.

മാസങ്ങൾനീണ്ട അനിശ്ചിതത്വത്തിനുശേഷമാണ് സർവീസ് വീണ്ടും തുടങ്ങുന്നത്. അന്തമാനിൽനിന്നു കൊണ്ടുവന്ന ‘ശിവഗംഗ’ എന്ന കപ്പലാണ് സർവീസിന് ഉപയോഗിക്കുന്നത്.

കപ്പലിന്റെ പരീക്ഷണയാത്ര വിജയമായിരുന്നെന്നും മറ്റുസജ്ജീകരണങ്ങളെല്ലാം പൂർത്തിയായെന്നും ഇൻഡ് ശ്രീ ഫെറി സർവീസ് മാനേജിങ് ഡയറക്ടർ എസ്. നിരഞ്ജൻ നന്ദഗോപൻ അറിയിച്ചു.

നാഗപട്ടണത്തുനിന്ന് ജാഫ്‌നയിലെ കാങ്കേശൻതുറയിലേക്കുള്ള 111 കിലോമീറ്റർ ദൂരം താണ്ടാൻ മൂന്നരമുതൽ നാലുവരെ മണിക്കൂർ സമയമാണ് കപ്പലിനുവേണ്ടത്.

സാധാരണക്ലാസിൽ 133 സീറ്റും പ്രീമിയംക്ലാസിൽ 27 സീറ്റും ഉൾപ്പെടെ 160 സീറ്റുകളുണ്ട്. ഒരുവശത്തേക്കുള്ള ടിക്കറ്റുനിരക്ക് യഥാക്രമം 5000 രൂപയും 7500 രൂപയുമായിരിക്കും എന്നാണറിയുന്നത്.

വിശദാംശങ്ങൾ ചൊവ്വാഴ്ച ഇൻഡ്‌ ശ്രീ യുടെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും. 60 കിലോഗ്രാംവരുന്ന സാധനങ്ങൾ ലഗേജായും അഞ്ചുകിലോഗ്രാം ഹാൻഡ് ബാഗ് ആയും കൊണ്ടുപോകാം.

വർഷങ്ങളുടെ ഇടവേളയ്ക്കുശേഷം കഴിഞ്ഞവർഷം ഒക്ടോബർ 14-നാണ് ശ്രീലങ്കയിലേക്കുള്ള കപ്പൽസർവീസ് ഉദ്ഘാടനംചെയ്തത്.

കെ.പി.വി.എസ്. പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിനായിരുന്നു സർവീസിന്റെ ചുമതല. ഏതാനും ദിവസങ്ങൾക്കുശേഷം സർവീസ് നിർത്തിവെക്കുകയായിരുന്നു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts