Read Time:1 Minute, 13 Second
ചെന്നൈ : ചെന്നൈയിൽ നിന്ന് ഫ്രാങ്ക്ഫർട്ടിലേക്കുള്ള വിമാനയാത്രയ്ക്കിടെ ഹൃദയാഘാതംമൂലം വയോധികൻ മരിച്ചു.
ചെന്നൈ സ്വദേശി ജഗന്നാഥൻ (92) ആണ് മരിച്ചത്.
യാത്രയ്ക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടർന്ന് വിമാനജീവനക്കാർ പ്രാഥമികചികിത്സ നൽകിയെങ്കിലും ഫലമുണ്ടായില്ല.
തുടർന്ന്, പൈലറ്റ് എയർപോർട്ട് ട്രാഫിക് കൺട്രോളിനെ (എ.ടി.സി.) ഉടൻ വിവരമറിയിച്ചശേഷം വിമാനം അടിയന്തരമായി നിലത്തിറക്കി.
ഡോക്ടർമാർ വിമാനത്തിൽക്കയറി പരിശോധിച്ചപ്പോഴക്കും ജഗന്നാഥൻ മരിച്ചിരുന്നു. എയർപോർട്ട് പോലീസ് മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ക്രോംപേട്ട് സർക്കാർ ആശുപത്രിയിലേക്കുമാറ്റി.
പിന്നീട്, ചെന്നൈയിൽനിന്ന് മറ്റൊരുവിമാനത്തിൽ ഞായറാഴ്ച പുലർച്ചെ 4.20-ഓടെ 196 യാത്രക്കാരെ കയറ്റിയയച്ചു.