Read Time:35 Second
ചെന്നൈ : പടക്കനിർമാണശാലയിൽ നടന്ന സ്ഫോടനത്തിൽ രണ്ട് തൊഴിലാളികൾ മരിച്ചു.
ശ്രീവില്ലിപുത്തൂരിലെ മായാദേവൻപട്ടി ഗ്രാമത്തിലെ പടക്ക നിർമാണശാലയിൽ നടന്ന സ്ഫോടനത്തിൽ കുട്ടി (45), കാർത്തിക് (35) എന്നിവരാണ് മരിച്ചത്.
പടക്ക നിർമാണത്തിനുള്ള രാസവസ്തുകൾ വാനിൽനിന്ന് ഇറക്കി പടക്ക നിർമാണശാലയിൽ വെയ്ക്കുന്നതിനിടെയാണ് സ്ഫോടനം നടന്നത്.