Read Time:53 Second
ചെന്നൈ : എയർ ഇന്ത്യ എക്സ്പ്രസ് ചെന്നൈയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പുതിയ പ്രതിദിനസർവീസ് ആരംഭിച്ചു.
ചെന്നൈയിൽനിന്ന് ദിവസവും വൈകീട്ട് 6.50-ന് പുറപ്പെടുന്ന വിമാനം 8.20-ന് തിരുവനന്തപുരത്ത് എത്തും.
തിരുവനന്തപുരത്തുനിന്നുള്ള മടക്കവിമാനം രാത്രി 8.50-ന് പുറപ്പെട്ട് 10.20-ന് ചെന്നൈയിൽ എത്തും.
ചെന്നൈ-ബാഗ്ഡോഗ്ര, ചെന്നൈ-ഭുവനേശ്വർ, കൊൽക്കത്ത-വാരണാസി, കൊൽക്കത്ത-ഗുവാഹാട്ടി, ഗുവാഹാട്ടി-ജയ്പുർ റൂട്ടുകളിലും എയർ ഇന്ത്യ എക്സ്പ്രസ് പുതിയ സർവീസ് ആരംഭിച്ചിട്ടുണ്ട്.