Read Time:1 Minute, 12 Second
ചെന്നൈ : പുതുക്കോട്ട ജില്ലയിൽ ഭ്രൂണഹത്യയെത്തുടർന്ന് യുവതി മരിച്ചു. കറമ്പക്കുടി തീത്തൻവിടുത്തി സ്വദേശി പരിമളേശ്വരന്റെ ഭാര്യ കലൈമണി(31)യാണ് മരിച്ചത്.
ഗർഭിണിയായ കലൈമണി സ്വകാര്യ ആശുപത്രിയിൽ പരിശോധന നടത്തിയപ്പോൾ ഗർഭസ്ഥശിശു പെണ്ണാണെന്നു വിവരം ലഭിച്ചു.
നേരത്തേ ഇവർക്ക് രണ്ടു പെൺകുട്ടികളുള്ളതിനാൽ മൂന്നാമത്തേത് വേണ്ടെന്നു തീരുമാനിച്ച് അഞ്ചുമാസമുള്ള ഭ്രൂണം നീക്കംചെയ്യാൻ ഡോക്ടർമാരോട് ആവശ്യപ്പെട്ടു.
ഡോക്ടർമാർ വിസമ്മതിച്ചെങ്കിലും കലൈമണിയും കുടുംബാംഗങ്ങളും നിർബന്ധിച്ചു.
തുടർന്ന് രക്തസ്രാവംമൂലമാണ് കലൈമണി മരിച്ചത്.
ഡോക്ടർമാർക്കെതിരേ നടപടിയാവശ്യപ്പെട്ട് ബന്ധുക്കൾ ആശുപത്രിയുടെ മുന്നിൽ പ്രതിഷേധിച്ചു. പോലീസെത്തി അനുനയിപ്പിച്ചാണ് ഇവരെ തിരിച്ചയച്ചത്.