Read Time:1 Minute, 7 Second
പുതുച്ചേരി : സ്വതന്ത്ര്യ സംസ്ഥാനപദവി നൽകണമെന്ന് ആവശ്യപ്പെട്ട് പുതുച്ചേരി നിയമസഭയിൽ പ്രമേയം പാസാക്കി.
ബജറ്റ് സമ്മേളനത്തിന്റെ അവസാനദിവസമായ ബുധനാഴ്ച ഡി.എം.കെ. എം.എൽ.എ.മാരായ ആർ.ശിവ, എ.എം.എച്ച്. നസീം, ആർ. സെന്തിൽ കുമാർ, സ്വതന്ത്ര എം.എൽ.എ. നിയമസഭാംഗമായ നെഹ്റു എന്നിവർ സ്വകാര്യ പ്രമേയം അവതരിപ്പിക്കുകയായിരുന്നു.
എന്നാൽ ഇതിനെ സർക്കാർ പ്രമേയമായി പരിഗണിക്കാൻ മുഖ്യമന്ത്രി എൻ.രംഗസാമി ആവശ്യപ്പെടുകയും സ്പീക്കർ അതിന് തയ്യാറാകുകയും ചെയ്തു.
ചർച്ചകൾക്ക് ശേഷം പ്രമേയം ഐകകണ്ഠ്യേന പാസാക്കി. പുതുച്ചേരിക്ക് സംസ്ഥാന പദവി നൽകാൻ കേന്ദ്രം തയ്യാറാകണമെന്ന് മുഖ്യമന്ത്രി പ്രമേയത്തെ പിന്തുണച്ചു നടത്തിയ പ്രസംഗത്തിൽ ആവശ്യപ്പെട്ടു.