Read Time:1 Minute, 29 Second
ചെന്നൈ : ബി.എസ്.പി. സംസ്ഥാന പ്രസിഡന്റ് കെ. ആംസ്ട്രോങിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് സിനിമ സംവിധായകൻ നെൽസണിന്റെ ഭാര്യ മോനിഷയെ ചോദ്യം ചെയ്തു.
കേസിൽ തേടിവരുന്ന മൊട്ട കൃഷ്ണൻ എന്ന റൗഡിയുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടർന്നാണ് സി.ബി.സി.ഐ.ഡി. ചോദ്യംചെയ്തത്.
കേസിൽ പ്രധാന പ്രതികളിൽ ഒരാളെന്ന് കരുതപ്പെടുന്ന സമ്പോ സെന്തിലിന്റെ കൂട്ടാളിയായ കൃഷ്ണൻ വിദേശത്തേക്ക് കടന്നുവെന്ന് വിവരം.
വിദേശത്തേക്ക് പോകുന്നതിന് മുൻപ് മോനിഷയുമായി കൃഷ്ണൻ ഫോണിൽ സംസാരിച്ചുവെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യൽ.
നെൽസണെയും ചോദ്യം ചെയ്യുമെന്ന് സൂചനയുണ്ട്. ആംസ്ട്രോങ് കൊലക്കേസിൽ ഇതുവരെ 24 പേർ അറസ്റ്റിലായിട്ടുണ്ട്. കഴിഞ്ഞ വർഷം കൊല്ലപ്പെട്ട റൗഡി ആർക്കോട് സുരേഷിന്റെ ഭാര്യ പോർക്കൊടിയെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.