0
0
Read Time:1 Minute, 23 Second
കൊച്ചി: സിനിമാമേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് പഠിച്ച ജസ്റ്റിസ് കെ. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ നടപടിയില്ലെങ്കിൽ എന്തുഗുണമെന്ന് ഹൈക്കോടതി. കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണമാവശ്യപ്പെടുന്ന പൊതുതാത്പര്യഹർജിയിൽ റിപ്പോർട്ട് പൂർണമായും മുദ്രവെച്ചകവറിൽ ഹാജരാക്കാൻ ആക്ടിങ് ചീഫ് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖും ജസ്റ്റിസ് എസ്. മനുവും അടങ്ങിയ ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു.
ഇതുപരിശോധിച്ച് ക്രിമിനൽ നടപടി വേണ്ടതുണ്ടോയെന്ന് തീരുമാനിക്കും. ഇതിനായി വനിതാകമ്മിഷനെയും കേസിൽ സ്വമേധയാ കക്ഷിചേർത്തു. റിപ്പോർട്ടിൽ എന്തുനടപടിയാണ് സ്വീകരിക്കുന്നതെന്നറിയിക്കാൻ സർക്കാരിനും നിർദേശംനൽകി. വിഷയം സെപ്റ്റംബർ 10-ന് വീണ്ടും പരിഗണിക്കും. തിരുവനന്തപുരം സ്വദേശി പായിച്ചിറ നവാസ് ഫയൽചെയ്ത ഹർജിയാണ് കോടതി പരിഗണിച്ചത്.