Read Time:1 Minute, 27 Second
ചെന്നൈ : പുതിയ സംരംഭങ്ങൾക്ക് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി തമിഴ്നാട് ആഗോള സ്റ്റാർട്ടപ്പ് ഉച്ചകോടി നടത്തുന്നു. ചെന്നൈയിൽ ഫെബ്രുവരി 21, 22 തീയതികളിലാണ് ഉച്ചകോടി നടക്കുക.
തമിഴ്നാട് സ്റ്റാർട്ടപ്പ് ആൻഡ് ഇനവേഷൻ മിഷനാണ്(ടി.എ.എൻ.എസ്.ഐ.എം.) ഉച്ചകോടി സംഘടിപ്പിക്കുന്നത്.
രാജ്യത്തിനകത്തും പുറത്തുമുള്ള പ്രധാന സ്റ്റാർട്ടപ്പുകളും സ്റ്റാർട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി വിവിധയിടങ്ങളിലുള്ള ഏജൻസികളുമാണ് ഉച്ചകോടിയിൽ പങ്കെടുക്കുക.
മറ്റിടങ്ങളിലെ അവസ്ഥ മസ്സിലാക്കുകയും തമിഴ്നാട്ടിൽ സ്റ്റാർട്ടപ്പുകൾക്ക് യോജിച്ച അന്തരീക്ഷമാണ് ഉള്ളതെന്ന വസ്തുത യുവസംരംഭകരെ ബോധ്യപ്പെടുത്തുകയുമാണ് ഉച്ചകോടിയുടെ ഉദ്ദേശ്യം.
നന്ദമ്പാക്കത്തെ ചെന്നൈ ട്രേഡ് സെന്ററിലാണ് പരിപാടി നടക്കുക. ഇതിനായി സംസ്ഥാന ചെറുകിട വ്യവസായ വകുപ്പ് 15 കോടി രൂപ അനുവദിച്ചിട്ടുണ്ട്.