ചെന്നൈ : കൃഷ്ണഗിരി സ്കൂളിൽ വ്യാജ എൻ.സി.സി. ക്യാമ്പ് നടത്തി പെൺകുട്ടികളെ പീഡിപ്പിച്ച കേസിലെ മുഖ്യപ്രതി ശിവരാമൻ(32), ചികിത്സയിലായിരുന്ന പിതാവ് അശോക് കുമാറും (61) മരിച്ചു.ചികിത്സയിൽ കഴിയവേ ശിവരാമൻ വെള്ളിയാഴ്ച പുലർച്ചെയാണ് മരിച്ചത്. ശിവരാമന്റെ മരണം ആത്മഹത്യയായി രേഖപ്പെടുത്തിയതായി പോലീസ് പറഞ്ഞു.
പിടിയിലാകുന്നതിനുമുമ്പുതന്നെ ശിവരാമൻ എലിവിഷം കഴിച്ച് ആത്മഹത്യാശ്രമം നടത്തിയിരുന്നുവെന്ന് പോലീസ് പറഞ്ഞു. കൃഷ്ണഗിരി ആശുപത്രിയിൽ ചികിത്സയിലായിരുന്ന ശിവരാമനെ ആരോഗ്യസ്ഥിതി മോശമായതിനാൽ വ്യാഴാഴ്ച സേലം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
ശിവരാമന്റെ അച്ഛൻ അശോക് കുമാർ വെള്ളിയാഴ്ച രാവിലെയാണ് മരിച്ചത്. ഓടിച്ചുകൊണ്ടിരുന്ന ബൈക്കിൽനിന്ന് ബുധനാഴ്ച രാത്രി താഴെവീണ് പരിക്കേറ്റ് ചികിത്സയിൽ കഴിയുകയായിരുന്നു. കൃഷ്ണഗിരി സ്കൂളിൽ വ്യാജ എൻ.സി.സി. ക്യാമ്പിൽ പരിശീലകനായിരുന്ന ശിവരാമൻ ഓഗസ്റ്റ് 19-നാണ് അറസ്റ്റിലായത്. പോലീസ് പിടികൂടാൻ ശ്രമിക്കവേ താഴെവീണ് ശിവരാമന്റെ കാലിന് പരിക്കേറ്റിരുന്നു.
സ്കൂളിൽ ഓഗസ്റ്റ് അഞ്ചുമുതൽ ഒൻപതുവരെ വ്യാജമായാണ് എൻ.സി.സി. ക്യാമ്പ് നടന്നത്. 17 വിദ്യാർഥിനികളായിരുന്നു പങ്കെടുത്തത്.