ചെന്നൈ : രാജ്യത്ത് ഐക്യവും സാഹോദര്യവും ഉറപ്പാക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് കേരള രജിസ്ട്രേഷൻ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ. തെൻചെന്നൈ കൈരളി അസോസിയേഷന്റെ രജതജൂബിലി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മറുനാട്ടിൽ ജീവിക്കുമ്പോൾ അവിടെയുള്ള ആളുകളുമായി ചേർന്നു പ്രവർത്തിക്കണം. നാടിന്റെ നന്മയ്ക്ക് പ്രധാന്യം നൽകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തമിഴ്നാട് ആരോഗ്യവകുപ്പ് മന്ത്രി എം. സുബ്രഹ്മണ്യൻ, ഫെയ്മ ദേശീയ പ്രസിഡന്റ് എം.പി. പുരുഷോത്തമൻ, എയ്മ ദേശീയ പ്രസിഡന്റ് ഗോകുലം ഗോപാലൻ എന്നിവർ വിശിഷ്ടാതിഥികളായി .അസോസിയേഷൻ പ്രസിഡന്റ് കെ.പി. സുരേഷ് ബാബു അധ്യക്ഷതവഹിച്ചു. പൊതുസമ്മേളനത്തിന് മുന്നോടിയായി കലാപരിപാടികളും മെഗാ തിരുവാതിരക്കളിയും അരങ്ങേറി. വിവിധമേഖലയിൽ മികവുപുലർത്തിയ ഇ. വിജയകുമാർ സുന്ദരം, പി.പി. ശശി, ഗിരീഷ് കാറമേൽ, പുഷ്പ ദിനേശ്, എസ്. പ്രഭാവതി, ജസി പ്രതാപ്, തമിഴ് സെൽവി എന്നിവരെ പുരസ്കാരംനൽകി ആദരിച്ചു.
പത്ത്, 12 ക്ലാസുകളിൽ മികച്ചവിജയംനേടിയ വിദ്യാർഥികൾക്ക് അംബിക ബാലൻ സ്മാരക കാഷ് അവാർഡ്നൽകി. സുധൻ കൈവേലിയുടെ ‘കലയിലൂടെ ഒരു യാത്ര’ എന്ന പരിപാടി അരങ്ങേറി. സംഘടനാ നേതാക്കളായ കെ.വി.വി. മോഹനൻ, എ.വി. അനൂപ്, എം. നന്ദഗോവിന്ദ്, ടി.കെ. അബ്ദുൾ നാസർ, കെ. ശിവകുമാർ, അമരാവതി രാധാകൃഷ്ണൻ, ടി.ആർ. ബാലകൃഷ്ണൻ, ടി. അനന്തൻ, ഡോ. വി. ജയപ്രസാദ്, അസോസിയേഷൻ ജനറൽ സെക്രട്ടറി സി.കെ. ഗംഗാധരൻ, ഖജാൻജി എം.കെ. ഹരിപ്രകാശ് എന്നിവർ പ്രസംഗിച്ചു.
കലാപരിപാടികൾ വ്യവസായ-വാണിജ്യ വകുപ്പ് ജോയിന്റ് ഡയറക്ടർ കെ.വി. രേഷ്മ ഉദ്ഘാടനംചെയ്തു. പ്രീമിയർ ജനാർദനൻ,എം.പി. അൻവർ, അഡ്വ. എം.കെ. ഗോവിന്ദൻ, പി.ആർ. സ്മിത, പി.എ. സുരേഷ്കുമാർ, പി.എൻ. ശ്രീകുമാർ, അസോസിയേഷൻ സെക്രട്ടറി അനിത ജയദേവ്, ജോയിന്റ് സെക്രട്ടറി പ്രമീള മോഹൻ എന്നിവർ പ്രസംഗിച്ചു.