ദക്ഷിണ റെയിൽവേയിൽ ഏകീകൃത പെൻഷൻ പദ്ധതിയിലുൾപ്പെട്ടത് 62,267 പേർ

0 0
Read Time:1 Minute, 49 Second

ചെന്നൈ : ദക്ഷിണ റെയിൽവേയിലെ 62,267 പേർക്ക് കേന്ദ്ര സർക്കാർ ഏകീകൃത പെൻഷൻ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുമെന്ന് അധികൃതർ പറഞ്ഞു. 2025 ഏപ്രിൽ ഒന്ന് മുതലാണ് ഏകീകൃത പെൻഷൻ പദ്ധതി നടപ്പാക്കിത്തുടങ്ങുക.

ദക്ഷിണ റെയിൽവേയിൽ 81,311 ജീവനക്കാരാണുള്ളത്. ഇതിൽ 18,605 ജീവനക്കാരാണ് പഴയപെൻഷൻപദ്ധതിയിൽ ഉൾപ്പെട്ടിരിക്കുന്നത്. ഏകീകൃത പെൻഷൻപദ്ധതിയിൽ ഉൾപ്പെടുന്ന 62,706 പേരിൽ 439 പേർ ഗസറ്റഡ് റാങ്കിലുള്ളവരാണ്. 12 മാസത്തെ അടിസ്ഥാന ശമ്പളത്തിന്റെയും ക്ഷാമബത്തയുടെയും ശരാശരിയെടുത്ത് അതിന്റെ 50 ശതമാനമാണ് ഏകീകൃത പെൻഷൻപദ്ധതി പ്രകാരം പെൻഷൻ അനുവദിക്കുക.

25 വർഷമെങ്കിലും സർവീസുള്ളവർക്കാണ് 50 ശതമാനം പെൻഷന് അർഹതയുള്ളത്. 25 വർഷത്തിൽ താഴെ സർവീസുള്ളവർക്ക് ചുരുങ്ങിയത് 10,000 രൂപ പ്രതിമാസ പെൻഷൻ ലഭിക്കുമെന്ന് ദക്ഷിണ റെയിൽവേയുടെ വാർത്താകുറിപ്പിൽ വ്യക്തമാക്കി. ഏകീകൃത പദ്ധതിയിൽ പെൻഷൻ ഫണ്ടിലേക്ക് ജീവനക്കാരൻ എല്ലാമാസവും ശമ്പളത്തിൽനിന്ന് നിശ്ചിതവിഹിതം നൽകണം. അടിസ്ഥാന ശമ്പളത്തിന്റെയും ക്ഷാമബത്തയുടെയും 10 ശതമാനമാണ് ജീവനക്കാർ നൽകേണ്ടത്. കേന്ദ്രസർക്കാരിന്റെ വിഹിതം 18.5 ശതമാനമായിക്കും. നിലവിൽ കേന്ദ്രസർക്കാരിന്റെ വിഹിതം 14 ശതമാനം മാത്രമാണ്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts