Read Time:1 Minute, 4 Second
ചെന്നൈ : കൃഷ്ണഗിരിയിൽ വ്യാജ എൻ.സി.സി. ക്യാമ്പിൽ വിദ്യാർഥിനികൾ പീഡിപ്പിക്കപ്പെട്ട സംഭവത്തിൽ രണ്ടു പേർകൂടി അറസ്റ്റിലായി. ഇതോടെ ഈ കേസിൽ പിടിയിലായവർ 13 ആയി.
കൃഷ്ണഗിരി പീഡനത്തെത്തുടർന്ന് ഒളിവിൽ പോയിരുന്ന കുടിയാത്തം സ്വദേശി സുധാകർ, കൃഷ്ണഗിരി സ്വദേശി കമൽ എന്നിവരെയാണ് തിങ്കളാഴ്ച അറസ്റ്റു ചെയ്തത്. സ്കൂൾ പ്രിൻസിപ്പൽ ഉൾപ്പെടെയുള്ളവർ നേരത്തേ അറസ്റ്റിലായിരുന്നു. കേസിലെ മുഖ്യപ്രതിയായ ശിവരാമൻ വിഷം കഴിച്ചതിനെത്തുടർന്ന് ചികിത്സയിലിരിക്കേ മരിച്ചു. അന്വേഷണം സി.ബി.ഐ.ക്ക് വിടണമെന്നാവശ്യപ്പെട്ടുള്ള പൊതു താത്പര്യ ഹർജി മദ്രാസ് ഹൈക്കോടതിയുടെ പരിഗണനയിലാണ്.