വയനാട് ദുരന്തം: 2200 കോടിയുടെ സഹായം ആവശ്യപ്പെട്ട് മുഖ്യമന്ത്രി മോദിയെ കണ്ടു

0 0
Read Time:2 Minute, 19 Second

ന്യൂഡൽഹി: വയനാട് ഉരുൾപൊട്ടൽ ദുരന്തബാധിതമേഖലയിൽ പുനരധിവാസ, പുനർനിർമാണ പ്രവർത്തനങ്ങൾക്കായി കേന്ദ്രസർക്കാർ 2,200 കോടി രൂപയുടെ സഹായധനം നൽകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ നേരിൽക്കണ്ട് അഭ്യർഥിച്ചു. പ്രധാനമന്ത്രിയുടെ വസതിയിൽ ചൊവ്വാഴ്ച രാവിലെ നടന്ന കൂടിക്കാഴ്ച 40 മിനിറ്റ് നീണ്ടു. പ്രധാനമന്ത്രി നരേന്ദ്രമോദി മൂന്നാമതും അധികാരമേറ്റശേഷം മുഖ്യമന്ത്രി നടത്തുന്ന ആദ്യ ഔദ്യോഗിക കൂടിക്കാഴ്ചയാണിത്.

പ്രധാനമന്ത്രിയും കേന്ദ്രവിദഗ്ധസംഘവും ദുരന്തബാധിത മേഖല സന്ദർശിച്ചതിനു പിന്നാലെ നഷ്ടപരിഹാരത്തിനുള്ള വിശദമായ കണക്കുകൾ സമർപ്പിക്കാൻ പ്രധാനമന്ത്രി നിർദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ 1,200 കോടിയുടെ സഹായധനം അഭ്യർഥിച്ചുള്ള നിവേദനം നേരത്തേ അയച്ചിരുന്നു. ഇതിനുപുറമേയാണ് ഇപ്പോഴത്തെ നിവേദനം. ചീഫ് സെക്രട്ടറി ഡോ. വി. വേണു വയനാട് സന്ദർശിച്ച് മറ്റൊരു അനുബന്ധ റിപ്പോർട്ടും കേന്ദ്രത്തിന് കൈമാറിയിട്ടുണ്ട്.

കേന്ദ്രത്തിൽനിന്ന് സഹായധനമൊന്നും ലഭ്യമാകാത്ത സാഹചര്യത്തിലാണ് മുഖ്യമന്ത്രി നേരിട്ട് ഡൽഹിയിലെത്തി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. പുനരധിവാസ, പുനർനിർമാണ പ്രവൃത്തികൾക്കായി തരംതിരിച്ചുള്ള കണക്കുകൾ നിവേദനത്തിലുണ്ട്. കൂടിക്കാഴ്ചയ്ക്കുശേഷം ചൊവ്വാഴ്ച വൈകീട്ടോടെ തിരുവനന്തപുരത്തേക്ക് മടങ്ങി. വ്യാഴാഴ്ച തിരുവനന്തപുരത്ത് വയനാട് ഉരുൾപൊട്ടൽ ദുരന്തവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി സർവകക്ഷിയോഗംവിളിച്ചിട്ടുണ്ട്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts