Read Time:53 Second
ചെന്നൈ : ചെന്നൈയിൽ നിന്ന് വിദേശ നിക്ഷേപ സമാഹരണത്തിനായി അമേരിക്കയിലേക്കുപോയ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ സഞ്ചരിച്ച വിമാനത്തിന് ബോംബുഭീഷണി.
ചെന്നൈ വിമാനത്താവളത്തിൽനിന്ന് അമേരിക്കയിലേക്ക് ചൊവ്വാഴ്ച രാത്രി പുറപ്പെട്ട എമിറേറ്റ്സ് വിമാനത്തിന് ബോംബുവെച്ചതായി അറിയിച്ചാണ് ചെന്നൈ വിമാനത്താവളം ഡയറക്ടർക്ക് ഇ-മെയിൽ വന്നത്.
അപ്പോഴേക്കും വിമാനം പുറപ്പെട്ടിരുന്നു. ദുബായ് വിമാനത്താവളത്തിൽ എത്തിയശേഷം നടത്തിയ പരിശോധനയിൽ ബോംബുഭീഷണി വ്യാജമാണെന്ന് തെളിഞ്ഞു.