Read Time:1 Minute, 22 Second
ചെന്നൈ : റോഡിൽ അലഞ്ഞുതിരിയുന്ന അക്രമകാരികളായ മാടുകളെ പിടിച്ചുകെട്ടാൻ ജല്ലിക്കെട്ടു വീരൻമാർ രംഗത്തിറങ്ങി.
മധുരയിലും തിരുച്ചിറപ്പള്ളിയിലുമാണ് ജല്ലിക്കെട്ടിൽ പങ്കെടുത്ത് പ്രാവീണ്യമുള്ള യുവാക്കൾ രംഗത്തിറങ്ങിയത്.
മാടുകളുടെ ആക്രമണത്തിൽ സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിൽ ചിലർ മരിക്കുകയും ഒട്ടേറെപ്പേർക്ക് പരിക്കേൽക്കുകയുംചെയ്ത സാഹചര്യത്തിലാണിത്.
മധുരയിൽ രണ്ടാഴ്ചയ്ക്കുള്ളിൽ 90-ലധികം മാടുകളെ ജല്ലിക്കെട്ടു വീരൻമാർ പിടികൂടിയിട്ടുണ്ടെന്ന് മധുര കോർപ്പറേഷൻ വൃത്തങ്ങൾ അറിയിച്ചു.
അക്രമകാരികളായ കാളകളെ മെരുക്കുന്നതിലൂടെ സാമ്പത്തികഗുണമില്ലെങ്കിലും ജല്ലിക്കെട്ട് സീസണിനു മന്നോടിയായുള്ള പരിശീലനമെന്നനിലയിൽ ഗുണം ചെയ്യുമെന്നും ഇവർ പറയുന്നു. ജല്ലിക്കെട്ട് മത്സരങ്ങളിൽ സമ്മാനംനേടിയ യുവാക്കളും ഇവരിലുണ്ട്.