Read Time:1 Minute, 14 Second
ഹരിപ്പാട്: മെമ്പർഷിപ്പ് ക്യാമ്പയിനിടയിൽ ബി.ജെ.പി നേതാവ് കുഴഞ്ഞ് വീണ് മരിച്ചു. ഹരിപ്പാട് നഗരസഭ തെക്കൻ മേഖല പ്രസിഡൻറ് വെട്ടുവേനി മുക്കലത്ത് (ഗൗരിശങ്കരം) വീട്ടിൽ ഉണ്ണികൃഷ്ണകുമാർ (60) ആണ് മരിച്ചത് .
24-ാം വാർഡിലെ മെമ്പർഷിപ്പ് വിതരണം പാർട്ടി പ്രവർത്തകരോടൊപ്പം ചർച്ച ചെയ്ത ശേഷം വീട്ടിലെത്തിയ ഉണ്ണികൃഷ്ണകുമാർ കുഴഞ്ഞു വീഴുകയായിരുന്നു.
ഉടൻതന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇന്നലെ വൈകിട്ടു 3നായിരുന്നു മരണം.
ഏറെക്കാലം സിരിയൽ, ആൽബം കലാരംഗത്ത് തിളങ്ങി നിന്ന ഇദ്ദേഹം ബി.ജെ.പി യുടെ സജീവ പ്രവർത്തനത്തിലും ഏർപ്പെട്ടു.
ഭാര്യ. ഉഷാ ഉണ്ണികൃഷ്ണൻ (റിട്ട. ആരോഗ്യ വകുപ്പ്) മക്കൾ: അർച്ചന കൃഷ്ണൻ, അപർണ്ണാ കൃഷ്ണൻ. മരുമക്കൾ: രാകേഷ് ചന്ദ്രൻ ,അനീഷ് സുബ്രഹ്മണ്യൻ