Read Time:44 Second
ചെന്നൈ : പാർട്ടി പ്രവർത്തകർക്കായി മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ പേരിൽ ഡി.എം.കെ. അവാർഡ് ഏർപ്പെടുത്തി. മുൻ മന്ത്രിയും മുൻ എം.പി. യുമായ എസ്.എസ്. പളനിമാണിക്യത്തിനാണ് ആദ്യ അവാർഡ്.
ഡി.എം.കെ.യുടെ ആശയങ്ങൾ പ്രചരിപ്പിക്കുന്നതിനും പാർട്ടിയെ ശക്തിപ്പെടുത്തുന്നതിനും മികച്ച സംഭാവന നൽകിയവർക്കാണ് ഓരോ വർഷവും എം.കെ സ്റ്റാലിൻ പുരസ്കാരം നൽകുക.
1985-ൽ എം. കരുണാനിധിയാണ് പാർട്ടി പ്രവർത്തകർക്ക് അവാർഡ് നൽകുന്നരീതി തുടങ്ങിവെച്ചത്.